കുവൈറ്റ് സിറ്റി: ഫാമിലി റീയൂണിയൻ വിസകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഫാമിലി, ടൂറിസ്റ്റ് വിസകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. പുതിയ നടപടിക്രമങ്ങളും വ്യവസ്ഥകളും അംഗീകരിച്ച് വിസ അനുവദിക്കുന്നതിനുള്ള സംവിധാനത്തിൽ ഭേദഗതി വരുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡോക്ടർമാരെപ്പോലുള്ള ചില പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അതേസമയം ഇതിനകം നൽകിയിട്ടുള്ള ഫാമിലി റീയൂണിയൻ വിസകൾ ഇപ്പോഴും സാധുവാണ്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ