ദുബായ്: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാൻ മാതൃരാജ്യങ്ങൾ തയ്യാറാകണമെന്ന നിർദേശവുമായി യു.എ.ഇ. അല്ലാത്തപക്ഷം കർശന നടപടിയെന്ന് മുന്നറിയിപ്പ്. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കുന്നു. സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നുംഈ രാജ്യങ്ങൾക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയിൽ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നുംയു.എ.ഇ. മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം എടുത്തു പറഞ്ഞിട്ടില്ല. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയിക്കഴിഞ്ഞു. എന്നാൽ ഇന്ത്യ ഇനിയും പൗരന്മാരെ നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം പ്രസക്തമാകുന്നത്. വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് ഷെഡ്യൂൾഡ് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യ അനുമതി നൽകാത്തതിനെ തുടർന്ന് വിമാന സർവീസുകൾ സാധ്യമായില്ല. നാട്ടിലേക്ക് പോകാൻ സന്നദ്ധരാകുന്ന പ്രവാസികൾക്ക് അവധി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ.നൽകുന്നുണ്ട്. എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിക്കാൻ തയ്യാറാണെന്ന് യു.എ.ഇ.യുടെ ഇന്ത്യയിലെ അംബാഡർ വ്യക്തമാക്കിയിരുന്നു. ഷെഡ്യൂൾഡ് വിമാനസർവീസുകളെ കുറിച്ച് മേയ്മാസത്തിൽ ആലോചിക്കാം എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു