കുവൈറ്റ് സിറ്റി :പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഫഹാഹീലിൽ പ്രതിഷേധം നടത്തിയ എല്ലാ പ്രവാസികളെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായി പ്രാദേശിക അറബിക് മാധ്യമമായ അൽ-റായി അറിയിച്ചു.ജുമുഅ നമസ്‌കാരത്തിന് ശേഷം നിരവധി ഏഷ്യൻ പ്രവാസികൾ ഫഹാഹീലിൽ കുത്തിയിരിപ്പ് സമരം നടത്തിയതായി അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.കുവൈറ്റിൽ പ്രവാസികളുടെ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്ന് രാജ്യത്തെ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്