Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രവാസികൾക്ക് വൻ തിരിച്ചടി. വിദേശി അനുപാതം കുറയ്ക്കുന്ന ബില്ലിന് പാർമെന്റിന്റെ അംഗീകാരം.ഇൗ നിയമത്തിന് കുവൈറ്റ് പാർലമെൻറ് ആയ നാഷണൽ അസംബ്ലി ഇന്ന് എകകണ്ഠമായി അംഗീകാരം നൽകി. വിദേശി അനുപാതം കുറയ്ക്കുകയും ജനസംഖ്യ സന്തുലനാവസ്ഥ നില നിർത്തുകയും ചെയ്യുന്ന കരട് നിയമം കുവൈറ്റ് പാർലമെൻറ് നേരത്തെ ചർച്ച ചെയ്തിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുളളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്നതായിരുന്നു ബില്ലിന്റെ ലക്ഷ്യം.രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം വരുന്ന
വിദേശികളുടെ ജനസംഖ്യാ ഘടനയെ വീണ്ടും സമതുലിതമാക്കാനുള്ള ഭാഗമായാണിത്. നിരവധി സുപ്രധാന
ഭേദഗതികൾ അവതരിപ്പിച്ചതിന് ശേഷമാണ് നിയമംപാസാക്കിയത്.
വിദേശികളുടെ ജനസംഖ്യാ ഘടനയെ വീണ്ടും സമതുലിതമാക്കാനുള്ള ഭാഗമായാണിത്. നിരവധി സുപ്രധാന
ഭേദഗതികൾ അവതരിപ്പിച്ചതിന് ശേഷമാണ് നിയമംപാസാക്കിയത്.
ജനസംഖ്യാ അസന്തുലിതാവസ്ഥ
പരിഹരിക്കുന്നതിന് ഈ നിയമം സർക്കാരിന് കൂടുതൽ
അധികാരങ്ങൾ നൽകും. പ്രത്യേക അനുബന്ധ പദത്തിലാണ്
നിയമം പാസാക്കിയത്. സെഷനിൽ നിരവധി നിയമങ്ങളെ
കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്തു.വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10
വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞമാസം കുവൈത്ത് പാർലമെന്റിലെ മനുഷ്യ വിഭവ സമിതി
അംഗീകരിച്ചിരുന്നു.
നിർദിഷ്ട നിയമപ്രകാരം രാജ്യത്തിന്
പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം,
ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം
എന്നിവ നിർണയിക്കാനുള്ള അധികാരം
മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം
കൈക്കൊള്ളണം എന്നാണ് വ്യവസ്ഥ.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു