കുവൈറ്റ് :കുവൈറ്റില്‍ 60 വയസ്സ് കഴിഞ്ഞ
ആളുകൾക്ക് അടുത്ത വർഷം മുതൽ താമസ രേഖ പുതുക്കി നൽകില്ലെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നൽകിയ നിർദ്ദേശത്തിൽ യൂണിവേഴ്സിറ്റി ബിരുദ ധാരികൾ അല്ലാത്ത 60 വയസും അതിൽ കൂടുതലുമുള്ളവരുമായ പ്രവാസികൾ ഒരു വർഷത്തിനുള്ളിൽ രാജ്യം വിടാനും ആവശ്യമായ റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.
സർക്കാരിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സർവകലാശാല ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ 83,562 പ്രവാസികളാണ് കുവൈറ്റിൽ ഉള്ളത് .
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്‌തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു