Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: ഈ വർഷത്തെ നീറ്റ് പരീക്ഷയ്ക്ക് കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ട്വിറ്ററിൽ അറിയിച്ചതാണ് ഇത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ആണ് കുവൈറ്റിൽ പരീക്ഷ കേന്ദ്രം അനുവദിക്കുന്ന തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യക്ക് പുറത്ത് കുവൈറ്റില്‍ മാത്രമാണ് നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രമുള്ളതെന്നാണ് സൂചന. കോവിഡ് സാഹചര്യത്തിൽ ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു