January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ​രി​സ്ഥി​തി വാരാചരണത്തോട്‌ അനുബന്ധിച്ച് വിപുലമായ പരിപാടികളുമായി ഇന്ത്യൻ എംബസി

കുവൈറ്റ് : പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ൺ അ​ഞ്ച് രാ​വി​ലെ എ​ട്ടി​ന് എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ഇന്ത്യൻ സ്ഥാനപതിയും പത്നിയും ചേർന്ന് മ​രം നട്ടുകൊണ്ട് ട്രീ പ്ലാന്റേഷൻ ഡ്രൈവ് ആരംഭിച്ചു .

ജൂൺ 9 ന് വൈകുന്നേരം 6 മണിക്ക് ഗ്രാൻഡ് ഫിനാലെ ഇവന്റോടെ ഒരു ആഴ്‌ച നീളുന്ന ആഘോഷങ്ങൾ (ജൂൺ 5-9) സമാപിക്കും .

കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​ക​ളും നേ​ട്ട​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ പെ​യി​ന്റി​ങ്/​ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തും. pic.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ജൂ​ൺ ആ​റി​ന​കം ര​ച​ന​ക​ൾ മെ​യി​ൽ ചെ​യ്യാം. വി​ജ​യി​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച ന​ട​ത്തു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ സ​മ്മാ​നം ന​ൽ​കും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!