ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയിലെ കോവിഡ് -19 സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കുവൈറ്റ് സ്വദേശികൾക്ക് ടൂറിസ്റ്റ് വിസകൾക്കുള്ള (മൾപ്പിൾ എൻട്രി വിസകൾ ഉൾപ്പെടെ) വിൻഡോ തുറന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആവശ്യമായ രേഖകളും വിസ ഫീസും സഹിതം വിസ അപേക്ഷകൾ എംബസിയിലെ ബിഎൽഎസ് ഇന്റർനാഷണൽ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിൽ സമർപ്പിക്കാമെന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
ബയോ-മെട്രിക് ഡാറ്റയും ഫോട്ടോയും എടുക്കുന്നതിന് വിസ അപേക്ഷകർ BLS സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതുണ്ട്. വിസ അപേക്ഷകൾ മൂന്നാം നില, ജവഹറ ടവർ, അലി അൽ-സേലം സ്ട്രീറ്റ്, കുവൈറ്റ് സിറ്റി , മെസാനൈൻ ഫ്ലോർ, ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗ് ജിലീബ് അൽ ഷുയൂക്ക്, അൽ അനൗദ് ഷോപ്പിംഗ് കോംപ്ലക്സ്, മെസാനൈൻ ഫ്ലോർ; മക്ക സ്ട്രീറ്റ്, ഫഹാഹീൽ ശനി മുതൽ വെള്ളി വരെ 09:30 നും 14:00 നും ഇടയിൽ (രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ)എന്ന വിലാസത്തിൽ സമർപ്പിക്കാം. ഡോക്യുമെന്റേഷൻ ആവശ്യകതകളും വിസ ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, BLS ഇന്റർനാഷണൽ വെബ്സൈറ്റ് ( https://www.blsindiakuwait. com/visa/requirements.php ) പരിശോധിക്കുക.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി