എൽനിനോ പ്രതിഭാസം തിരിച്ചുവരുമെന്ന് കരുതുന്ന 2023-ൽ ലോകം അനുഭവിക്കാൻ പോകുന്നത് സമാനതകൾ ഇല്ലാത്ത റെക്കോർഡ് ചൂടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ വർഷമില്ലെങ്കിൽ അടുത്ത വർഷം അടുത്ത വര്ഷം അതുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ആഗോള താപനം കുറച്ച് പസഫിക് സമുദ്രത്തിൽ മൂന്നു വർഷം നിലനിന്ന ലാ നിന അവസാനിച്ച് എൽനിനോ വീണ്ടുമെത്തുന്നതാണ് ലോകത്തിന് അത്യുഷ്ണം സമ്മാനിക്കുക.”എൽനിനോ ആഗോള വ്യാപകമായി അന്തരീക്ഷ മർദ്ദം ഉയർത്തുന്നതാണ് പതിവ്.2023-ലാണോ 2024-ലാണോ ഇത് സംഭവിക്കുകയെന്ന് അറിയില്ല”- യൂറോപ്യൻ യൂണിയൻെറ കോപർനികസ് കാലാവസ്ഥ വ്യതിയാന സേവന വിഭാഗം ഡയറക്ടർ കാർലോ ബ്വേൻടെംപോ പറഞ്ഞു.ആഗോള വ്യാപകമായി 2016 ആണ് നിലവിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. എൽ നിനോ പ്രതിഭാസത്തിൻറെ വലിയ സാന്നിധ്യമായിരുന്നു കാരണം. എന്നാൽ,അതില്ലാതെ വർഷങ്ങളിലും ലോകം കടുത്ത ചൂടിന്റെ പിടിയിലായിട്ടുണ്ട്2016-ൻറെ മാതൃക കണക്കാക്കിയാൽ ഈ വർഷം ചൂട് കുത്തനെ ഉയരാൻ സാധ്യത ഉണ്ടെന്ന് ലണ്ടൻ ഗ്രൻഥാം ഇൻസ്റ്റിറ്റിയൂട്ടിലെ ഫ്രെഡറിക് ഓട്ടോ പറഞ്ഞൂ.കാർബൺ വിഗിരണം കുറയ്ക്കുമെന്ന് വ്യാവസായിക രാജ്യങ്ങൾ ഓരോ വർഷവും പ്രതിജ്ഞ പുതുക്കുന്നുണ്ടെങ്കിലും പുറംതള്ളുന്ന കാർബൺ അളവ് കുത്തനെ ഉയരുന്നതും ആശങ്ക ഉണർത്തുന്നു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്