January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ധൈര്യമായി കഴിച്ചോളൂ; മീനുകള്‍ കൊറോണ പടര്‍ത്തില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്

കൊറോണ മനുഷ്യരില്‍ പകരുന്നതില്‍ മീനുകള്‍ക്ക് പങ്കില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. മനുഷ്യരില്‍ കൊറോണയ്ക്ക് കരാണമാകുന്ന സാര്‍സ് കോവ്-2 എന്ന വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ട് ഏഷ്യന്‍ ഫിഷറീസ് സയന്‍സ് ജേണലാണ് പ്രസിദ്ധപ്പെടുത്തിയത്.

മൃഗ പ്രോട്ടീന്‍ സ്രോതസ് എന്ന നിലയില്‍ മീന്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അക്വാടിക് അനിമല്‍ ഹെല്‍ത്ത് , അക്വാകള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടാണ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലില പ്രസിദ്ധപ്പെടുത്തിയിരുക്കുന്നത്.മീനുകള്‍ വൈറസ് പരത്തുന്നെന്ന പേരില്‍ ചില രാജ്യങ്ങളില്‍ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം. സാര്‍സ് കോവ്-2 ഉള്‍പ്പെടുന്ന ബീറ്റാ കൊറോണ വൈറസ് സസ്തനികളെ മാത്രമാണു ബാധിക്കുന്നത്. മീനുകളെ ബാധിക്കുന്ന വൈറസുകളൊന്നും ‘കൊറോണ’ വിഭാഗത്തില്‍പ്പെട്ടതല്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ബാക്ടീരിയ മൂലമുള്ള രോഗങ്ങളാണു മല്‍സ്യങ്ങളില്‍ നിന്നു മനുഷ്യരിലെത്തുന്നത്. സാര്‍സ് കേവ്-2 പെരുകാനാവശ്യമായ സ്ഥിതി മീനുകളിലില്ല.ഭക്ഷ്യഭദ്രതാ, കൊറോണ ശുചിത്വ നിലവാരം പാലിച്ച്‌ പാകം ചെയ്യുന്ന മീന്‍ വിഭവങ്ങള്‍ സുരക്ഷിതമാണെന്നും പഠനം വ്യക്തമാക്കുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!