വിദേശകമ്പനികൾക്കായി യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അനുമതിയോടെ താമസവീസ നൽകുമെന്ന് പ്രഖ്യാപനം. യുഎഇയിൽ ഓഫീസില്ലാത്തകമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ താമസവീസ പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, എല്ലാരാജ്യക്കാർക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ്വീസ അനുവദിക്കാനും തീരുമാനമായി.
കാലാവധിക്കുള്ളിൽ പല തവണ യുഎഇയിലെത്തി മടങ്ങാം. മൂന്നു മാസത്തേക്കു 1,500 ദിർഹം , ആറു മാസത്തേക്കു 3300ദിർഹം എന്നിങ്ങനെയാണ് വീസനിരക്ക്. 1,020 ദിർഹം ഗ്യാരൻറി തുക കെട്ടിവയ്ക്കണം. രാജ്യം വിടുമ്പോൾ ഈ തുക തിരികെ ലഭിക്കും.
യുഎഇയിൽ ഓഫീസില്ലാത്ത കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്ന പ്രവാസികൾക്കായി റിമോട്ട് വർക്ക് വീസയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. കൂടുതൽ വിദഗ്ധരെയും നിക്ഷേപകരെയും പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. കൂടുതൽ വിദഗ്ധരെയും നിക്ഷേപകരെയും സംരംഭകരെയും യുഎയിലേക്ക് ആകർഷിക്കാൻ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
More Stories
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി