Times of Kuwait
കുവൈത്ത് സിറ്റി : ദുബായ്- കുവൈറ്റ് വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്.ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യാത്രാനിരോധനം വന്നതോടുകൂടി കുവൈറ്റിലേക്ക് തിരികെ എത്തുവാൻ പ്രവാസികൾ ഏറെ ആശ്രയിച്ച മാർഗ്ഗമായിരുന്നു ദുബായ് വഴി ഉള്ളത്. എന്നാൽ, നേരത്തെ ഉള്ളതിനേക്കാൾ 5 ഇരട്ടിയിലധികം നിരക്ക് ആണ് നിലവിൽ ദുബായിൽ നിന്നും കുവൈറ്റിലേക്ക്.
സെപ്റ്റംബർ 17 മുതൽ 200 ദിനാർ ആണ് ഇപ്പോഴുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. നേരത്തെ ഇതേ റൂട്ടിൽ ഇത് പരമാവധി അമ്പത് ദിനാർ ആയിരുന്നു എന്ന് ഒരു ട്രാവൽ കൺസൾട്ടന്റ് ‘ടൈംസ് ഓഫ് കുവൈറ്റി’നോട് പറഞ്ഞു.
മലയാളികൾ ഉൾപ്പെടെയുള്ള കുവൈറ്റ് പ്രവാസികൾ ദുബായിൽ എത്തി അവിടെനിന്നും കുവൈറ്റിലേക്ക് വരുവാൻ നിലവിൽ ശ്രമിക്കുന്നത്.
എന്നാൽ, നിലവിൽ കുവൈറ്റ് എയർവെയ്സ്, ജസീറ എയർവെയ്സ്, എമിറേറ്റ്സ് എന്നി മൂന്ന് വിമാനകമ്പനികൾ മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത് കൊണ്ട് പരമാവധി 200 യാത്രക്കാർക്ക് മാത്രമേ ദിവസേന ദുബായിൽ നിന്നും കുവൈത്തിലേക്ക് എത്തുവാൻ കഴിയുന്നത്. ഒക്ടോബർ ആദ്യവാരത്തോടെ ഏറെ വിമാനകമ്പനികൾ കുവൈത്തിലേക്കുള്ള സർവീസ് പുനരാരംഭിക്കും എന്നും മറ്റൊരു ട്രാവൽ കൺസൾട്ടന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
എന്തായാലും കൊറോണ മൂലം നാട്ടിൽ കുടുങ്ങി തിരിച്ചുവരവിന് ശ്രമിക്കുന്ന പ്രവാസികൾക്കുള്ള ഇരുട്ടടിയാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായ വർദ്ധനവ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു