Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈറ്റിൽ 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇവരുടെ ലൈസന്‍സുകള്‍ ഉപയോഗിക്കാനോ പുതുക്കാനോ കഴിയില്ല.ജോലി മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലമാണ് ലൈസൻസുകൾ റദ്ദാക്കിയത്.
നിലവില്‍ 15,75,000 ഡ്രൈവിങ് ലൈസന്‍സ് ഉടമകളാണ് കുവൈത്തിലുള്ളത്. 6,70,000 പേര് സ്വദേശികളും 8,50,000 പേര് പ്രവാസികളുമാണ്. 30,000 ബിദൂനികള്‍ക്കും 25,000 ഗള്‍ഫ് പൗരന്മാര്ക്കും കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുണ്ട്. രാജ്യത്ത് മൂന്ന് ലക്ഷത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്