Times of Kuwait
കുവൈത്ത് സിറ്റി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ നാളെ അഭിസംബോധന ചെയ്യും. നാളെ വൈകുന്നേരം ആറുമണിക്കാണ് അദ്ദേഹത്തിൻറെ തൽസമയ പ്രഭാഷണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്ക് ,യൂട്യൂബ് , ട്വിറ്റർ എന്നിവയിൽ പ്രക്ഷേപണം ചെയ്യുക. കോവിഡ് സാഹചര്യം പ്രമാണിച്ചാണ് നേരിട്ടുള്ള അഭിസംബോധന ഒഴിവാക്കിയത്.
ഇന്നലെ വൈകുന്നേരമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രി കുവൈത്തിൽ എത്തിയത്. ഇന്ന് കുവൈത്ത് പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രിയും ആയും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു