November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗാർഹിക തൊഴിലാളി ധാരണാപത്രം ചരിത്രപരം : അംബാസഡർ സിബി ജോർജ്

Times of Kuwait

കുവൈത്ത്സിറ്റി:ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇന്ത്യയും കുവൈത്തും ഒപ്പിട്ടധാരണപത്രം ചരിത്രപരമാണെന്നും ഏതാനും ദിവസങ്ങൾക്കകം സാങ്കേതിക നടപടികമങ്ങൾ പൂർത്തിയായാൽ ഇത് പ്രാബല്യത്തിലാകുമെന്നും
അംബാസഡർ സിബി ജോർജ് പറഞ്ഞു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന റികൂട്ടിങ് ഏജൻറുമാരെ നിലക്കുനിർത്തുമെന്നും ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുമായി ഇക്കാര്യത്തിൽ ഏകോപ
നം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

         തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണപത്രം. ആദ്യമായാണ് ഇത്തരമൊരു കരാർ ഒപ്പിടുന്നത്. ഇരുരാജ്യങ്ങളിലെയും സർക്കാറുകൾ തമ്മിലുള്ള കരാർ ആണിത്. കുവൈത്തിലെ മൊത്തം ഗാർഹികത്തൊഴിലാളികളുടെ 47 ശതമാനം ഇന്ത്യക്കാരാണ്.കുവൈത്തിൽ 3,43,000 ഇന്ത്യൻ ഗാർഹികത്തൊഴിലാളികളാണുള്ളത്. ഇതിൽ 71 ശതമാനംപുരുഷന്മാരും 29 ശതമാനം സ്ത്രീകളുമാണ്. അവർക്ക് അന്തസ്സോടെ ജോലിയെടുക്കാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് സഹായിക്കുന്നതാണ് ധാരണപത്രം. ഇത് ജന

ങ്ങളിൽ എത്തിക്കണം.

         ധാരണപത്രം അവലോകനം നടത്താനും വ്യവസ്ഥകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും എല്ലാവർഷവും ഇന്ത്യ-കുവൈത്ത് ജോയൻറ് കമ്മിറ്റി യോഗം ചേരും. ഇടക്ക് ആവശ്യമെങ്കിൽ പ്രത്യേക യോഗം ചേരും. തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും.

പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല. സ്പോൺസർ തൊഴി
ലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം.

         റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും ധാരണപത്രം സഹായിക്കും. റിക്രൂട്ട്മെൻറിൻറെ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല.

പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലി
ക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. കുവൈത്ത് തൊഴിൽ നിയമത്തിന്റെ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും.

error: Content is protected !!