തോമസ് ആനമുടി
കുവൈറ്റ് സിറ്റി: വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ‘സ്പ്ലെണ്ടഴ്സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ ശ്രദ്ധേയമായത്. ഇവിടെ സാംസ്കാരിക വൈവിധ്യവും ചരിത്രവും ഉൾപ്പെടുത്തിയ പുസ്തകപ്രദർശനം ബഹുജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള തേയിലയുടെ ശേഖരവുമായി വിവിധ സ്റ്റാളുകൾ ഉണ്ടായിരുന്നു.
വിവിധ സംഘടനകളുമായി സഹകരിച്ച് നടത്തിയ യോഗ പ്രദർശനവും ഒപ്പം കളരിപ്പയറ്റും ഫെസ്റ്റിവലിന് മാറ്റുകൂട്ടി. വിവിധ റസ്റ്റോറൻറകളുമായി സഹകരിച്ച് നടത്തിയ ഫുഡ് കോർട്ടും രുചി വൈവിധ്യത്താൽ സന്ദർശകരുടെ മനം കവർന്നു. ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, ‘ശാദി മേ ജരൂർ ആയേഗാ’ എന്ന് ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. കഥകളി മുതലായ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്