Times of Kuwait
കുവൈറ്റ് സിറ്റി : ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്നും നേരിട്ടുള്ള ആദ്യ വിമാനം കുവൈറ്റിൽ എത്തി. ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഉള്ള വിലക്ക് ദീർഘിപ്പിച്ചതിനാൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള എയർ ബബിൾ കരാറിന്റെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാവിലെ എത്തി. 174 യാത്രക്കാരുമായി വിമാനം ഇന്ന് രാവിലെ ആറുമണിയോടെയാണ് ജസീറ എയർവെയ്സ് വിമാനം കുവൈറ്റിൽ എത്തിയത്.
നേരത്തെ,കുവൈറ്റ് മന്ത്രിസഭ കുവൈറ്റിലേക്ക് വരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 10,000 ആക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിൽനിന്ന് യാത്രാ അനുമതി നൽകിയതിനു ശേഷമായിരുന്നു തീരുമാനമെടുത്തത്. അസ്ട്രസെനെക്ക, മോഡേണ, ഫൈസർ, ജോൺസൺ തുടങ്ങിയ അംഗീകൃത വാക്സിനുകൾ വഴി യാത്രക്കാർക്ക് പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന വ്യവസ്ഥകളോടെയാണിത്.
ഇന്ത്യയിൽ നിന്നുള്ള വരവിനുള്ള പ്രതിദിന ക്വാട്ട ആഴ്ചയിൽ 5378 ആയി നിശ്ചയിച്ചിട്ടുണ്ട്, ഇത് പ്രതിദിനം 768 ന് തുല്യമാണ്, ഇത് കുവൈറ്റ്- ഇന്ത്യൻ വിമാന കമ്പനികൾക്ക് തുല്യമായി വിഭജിച്ച് നൽകിയിരിക്കുന്നു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു