Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈറ്റിൽ നിന്നും 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് ഇന്ന് തുടക്കം. ബോസ്നിയ,ഹെർസഗോവിന,
ബ്രിട്ടൻ, സ്പെയിൻ, അമേരിക്ക,നെതർലൻഡ്സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്താൻ, ജർമനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് നേരിട്ടുള്ള വിമാന സർവിസിന് അനുമതി നൽകിയത്. കുവൈത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഈ രാജ്യങ്ങളും അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ.
കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് സർവീസ്
നടത്തുന്നത്. കുവൈത്തിൽനിന്ന് പോകാമെങ്കിലും പ്രവേശന വിലക്ക് നില
നിൽക്കുന്നതിനാൽ വിദേശികൾക്ക് തിരിച്ചുവരവ് ഇപ്പോൾ നടക്കില്ല. ആഗസ്റ്റ് ഒന്നുമുതൽ പ്രവേശന വിലക്ക് നീങ്ങുന്നതോടെ വിദേശികൾക്കും പ്രയോജനപ്പെടുത്താം.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്