കുവൈറ്റ് സിറ്റി :കോവിഡിന്റെ ഒമിക്രോണ്‍ ഉപവകഭേദമായ XBB.1.5 ജനിതക പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.രാജ്യത്തെ ആരോഗ്യ സാഹചര്യം ഇപ്പോഴും തൃപ്തികരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് എല്ലാവരും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അടച്ചിട്ട സ്ഥലങ്ങളിലും ചികിത്സാ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ളിലും മാസ്ക് ധരിക്കേണ്ടത്തിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തു പറഞ്ഞു.
പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും കോവിഡ് ബൂസ്റ്റര്‍ ഡോസും പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു : പുതുക്കിയ ഗതാഗത നിയമം നാളെ (22 ഏപ്രിൽ 2025) മുതൽ പ്രാബല്യത്തിൽ
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു