Times of Kuwait
കുവൈത്ത് സിറ്റി : കുവൈറ്റിലെ കോവിഡ് ചികിത്സ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രാലയം. അന്താരാഷ്ട്ര
ആരോഗ്യ സംഘടനകളുടെ പ്രോട്ടോക്കോൾ പ്രകാരം ഏറ്റവും പുതിയ ചികിത്സാരീതികളാണ് രാജ്യത്ത് അവലംബിച്ച് വരുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ അപലപിച്ച് കൊണ്ട് മന്ത്രാലയം പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമുമ്പ് നിജസ്ഥിതി ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ രേഖപ്പെടുത്തുന്നത് ഏറ്റവും കുറഞ്ഞ മരണ നിരക്കെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ ഏറെ പേർക്ക്
കോവിഡ് ബാധിതരായങ്കിലും കുവൈറ്റിലെ മരണസംഖ്യ 740 ആണ്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ആരോഗ്യ രംഗത്ത് പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ആത്മവിശ്വാസം തകരാൻ കാരണമാകുകയും ചെയ്യും. കൂടാതെ ഈ മേഖലയിൽ ത്യാഗ പൂർണ്ണമായ സേവനം നടത്തുന്ന ആരോഗ്യ
പ്രവർത്തകരോടുള്ള അവഹേളനം കൂടിയാണു ഇത്തരം പ്രചരണങ്ങൾ എന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ
ആരോഗ്യ മേഖലയെ കളങ്കപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശ്ശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു