കുവൈറ്റ് : കോവിഡ്-19 മൂലം ഇന്ന് കുവൈറ്റിൽ 2 ഇന്ത്യക്കാർ കൂടെ മരണമടഞ്ഞു . തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന എഴുപത്തി അഞ്ചും, അൻപത്തി ഏഴും വയസ്സുള്ള 2 രോഗികൾ മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. ഇതോടെ കൊറോണ ബാധമൂലം കുവൈറ്റിലെ മരണസംഖ്യ പതിമൂന്നായി ഉയർന്നു. ഈ മാസം ആദ്യം ഗുജറാത്ത് സ്വദേശി മരിച്ചതായിരുന്നു കുവൈറ്റിലെ ആദ്യ കൊറോണ മരണം.
1792 പേർ നിലവിൽ ചികിത്സയിലാണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു