January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളത്തിൽ ഇന്ന് 8830 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.


8800 വും കടന്നു കോവിഡ്..

23 മരണം
ഇതുവരെ മരണം 742

7695 പേർക്ക് സമ്പർക്കത്തിലൂടെ
3536 പേർക്ക് രോഗമുക്തി

784 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 123 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 63,682 സാമ്പിളുകൾ പരിശോധിച്ചു.

കൂടുതൽ വിവരങ്ങൾ..👇🏻
എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂർ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂർ 519, കോട്ടയം 442, കാസർഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂർ സ്വദേശിനി വസന്ത (68), പള്ളിച്ചൽ സ്വദേശി മുരളി (55), ശ്രീകണ്ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരൻ നായർ (77), വള്ളക്കടവ് സ്വദേശി അബു താഹിർ (68), പേയാട് സ്വദേശി പദ്മകുമാർ (49), ആലപ്പുഴ മേൽപ്പാൽ സ്വദേശിനി തങ്കമ്മ വർഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജൻ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരൻ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75), മേലാറ്റൂർ സ്വദേശിനി അമ്മിണി (58), ആമയൂർ സ്വദേശി ഗോപാലകൃഷ്ണൻ (78), നക്ഷത്ര നഗർ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പൻ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂർ സ്വദേശി രാമൻകുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനൻ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂർ സ്വദേശി സൈനുദ്ദീൻ (63), കാസർഗോഡ് ചിപ്പാർ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 7695 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 896, തിരുവനന്തപുരം 835, മലപ്പുറം 877, കോഴിക്കോട് 910, കൊല്ലം 808, തൃശൂർ 781, ആലപ്പുഴ 658, പാലക്കാട് 413, കണ്ണൂർ 318, കോട്ടയം 422, കാസർഗോഡ് 286, പത്തനംതിട്ട 195, വയനാട് 196, ഇടുക്കി 105 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

123 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 33, തിരുവനന്തപുരം 32, കാസർഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂർ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 295, പത്തനംതിട്ട 204, ആലപ്പുഴ 302, കോട്ടയം 128, ഇടുക്കി 21, എറണാകുളം 263, തൃശൂർ 155, പാലക്കാട് 206, മലപ്പുറം 601, കോഴിക്കോട് 589, വയനാട് 51, കണ്ണൂർ 182, കാസർഗോഡ് 160 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,28,224 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,884 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,11,294 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 29,590 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3468 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധന വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 29,25,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,04,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ. 15 എണ്ണം ഒഴിവാക്കി.
ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!