ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്കിയ സംഭാവനകള്‍ക്ക് മോദി കത്തിലൂടെ നന്ദി പറഞ്ഞു.
“എളിമ മുഖമുദ്രയാക്കിയ നിങ്ങളുടെ സമീപനം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നു. ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളേയും കായിക ലോകത്തിന് നല്കിയ സംഭാവനകളേയും അഭിനന്ദിക്കുന്നു. താങ്കള്‍ വിരമിക്കുന്നുവെന്നത് രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനായി നിങ്ങള്‍ നല്കിയ സംഭവനകള്‍ക്ക് നന്ദിയുണ്ട്. സാക്ഷിക്കും മകള്‍ സിവയ്ക്കും ഇനി കൂടുതല്‍ സമയം നിങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിക്കുകയാണ്’.
“ചെറിയ ടൗണില്‍ നിന്ന് ക്രിക്കറ്റ് ലോകത്തെത്തി തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ച താങ്കള്‍ ഇന്ത്യയിലെ വളര്‍ന്നു വരുന്ന യുവാക്കള്‍ക്കെല്ലാം പ്രചോദനമാണ്. പേരിനൊപ്പം കുടുംബത്തിന്റെ മഹിമയോ മറ്റോ അവകാശപ്പെടാനില്ലാതെ കഴിവും കഠിനാധ്വാനവും കൊണ്ട് താങ്കള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിച്ചു’-മോദി കത്തിൽ കുറിച്ചു.
പ്രാധാനമന്ത്രിയുടെ വാക്കുകൾക്ക് നന്ദി അർപ്പിച്ച് ധോണിയും മറുപടി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു