കുവൈറ്റ് സിറ്റി :ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, ആരോഗ്യ മന്ത്രാലയത്തിന്റെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും സഹകരണത്തോടെ ഹവല്ലി ഗവർണറേറ്റിലെ ക്ലിനിക്കുകളിൽ നടത്തിയ പരിശോധനയിൽ സാൽമിയയിലെ ഒരു ക്ലിനിക്ക് ലൈസൻസില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തി .
സാൽമിയയിലെ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഏഷ്യൻ ജീവനക്കാർ സർട്ടിഫൈഡ് ഡോക്‌ടർമാരോ മെഡിക്കൽ ഡോക്‌ടർമാരോ അല്ലെന്ന് PAM, MoH എന്നിവയുടെ പ്രസ്താവനയിൽ പറയുന്നു.നഴ്‌സിംഗ് പരിശീലിക്കുന്ന നിരവധി വീട്ടുജോലിക്കാരെയും കാലഹരണപ്പെട്ട ലൈസൻസും വർക്ക് പെര്മിറ്റുമായി ജോലി ചെയ്ത് വന്ന ഒരു ഡോക്ടറിനെയും ജോയിന്റ് ഇൻസ്പെക്ടർമാർ കണ്ടെത്തി.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു