കുവൈറ്റ് സിറ്റി : ആരോഗ്യ രംഗത്ത് പുതിയ ചുവട് വെപ്പുമായി സിറ്റി ക്ലിനിക്ക് ഖൈത്താൻ ഇബ്‌നു സോഹർ സ്ട്രീറ്റിൽ വിപുലമായ സൗകര്യത്തോടെ പ്രവർത്തനമാരംഭിച്ചു . ഡിസംബർ 16 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് പുതിയ ശാഖ ഉദ്ഘാടനം നിർവഹിച്ചു .ഡോ.ദൈഫുള്ള ബു റാമിയ മുൻ എം പി കുവൈത്ത് ,സിറ്റി ക്ലിനിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. നൗഷാദ്, ശ്രീ. ഹാരിസ് (ലുലു), ഡോ.യാക്കോബ് അബ്ദുൾ കരീം അൽ ലഹൂ, ശ്രീ. ഒമർ അൽ കിനായ്, ശ്രീ അബ്ദുൾ അസീസ് അൽ ഗരീബ്, മുഹമ്മദ് റാഫി അൽ അവാദി മറ്റ് പ്രമുഖർ, സുഹൃത്തുക്കൾ, സിറ്റി ക്ലിനിക്ക് കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഖൈത്താൻ മേയർ ധാവി ജൽവി അൽ ഒതൈബിയാണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത് .
കഴിഞ്ഞ പതിനേഴ് വർഷമായി കുവൈത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സിറ്റി ക്ലിനിക്കിന്റെ അഞ്ചാമത്തെ ബ്രാഞ്ചാണ് ഖൈത്താനിൽ തുറന്നിരിക്കുന്നത് . സാധാരണക്കാരായ വിദേശികൾ ഏറെ താമസിക്കുന്ന ഖൈത്താൻ മേഖലയിൽ ആരോഗ്യരംഗത്തെ പരിചരണത്തിന് പുതിയ മെഡിക്കൽ
സെന്റർ പ്രയോജനപ്പെടുമെന്ന് മാനേജ്‌മന്റ് അറിയിച്ചു .
ഉത്ഘാടനത്തിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്ക് സൗജന്യ ഹെൽത്ത് പാക്കേജ് നൽകുമെന്നും അധികൃതർ അറിയിച്ചു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്