കുവൈത്ത് സിറ്റി: ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ഉത്സവമാക്കാൻ ഒരുങ്ങി ലുലു ഹൈപ്പെർമാർകെറ്റ്.പ്രമോഷന്റെ ഔദ്യോഗിക ഉദ്ഘാടനം അൽറായ് ഔട്ട്ലറ്റിൽ കുവൈത്ത് കാൻസർ കൺട്രോൾ സെന്റർ ബ്രെസ്റ്റ് യൂണിറ്റിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ.സുസോവന സുജിത്ത് നായർ നിര്‍വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു. സാന്താക്ലോസ് ഫാഷൻ ഷോ, ക്രിസ്മസ് ട്രീ ഒരുക്കൽ മത്സരം, കേക്ക് ഡെക്കറേഷൻസ് തുടങ്ങിയ മത്സരങ്ങളും ക്രിസ്മസ് കരോൾ ഗാനാലാപനവും നടന്നു.ഡിസംബർ ആദ്യവാരം ആരംഭിച്ച ക്രിസ്മസ് പ്രമോഷനുകളും ഓഫറുകളും പുതുവർഷം വരെ തുടരുമെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.


സാന്താക്ലോസ് ഫാഷൻ ഷോയിലെ ഒന്നാം സമ്മാന ജേതാവിന് 50 ദീനാർ വിലമതിക്കുന്ന സമ്മാനക്കൂപ്പൺ, രണ്ടാം സ്ഥാനത്തിന് 30 ദീനാർ സമ്മാന വൗച്ചർ, മൂന്നാം സ്ഥാനക്കാരന് 20 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ എന്നിവ സമ്മാനിച്ചു. ക്രിസ്മസ് ക്രിസ്മസ് ട്രീ ഡെക്കറേഷൻ ജേതാവിന് 25 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20, 10 ദീനാറിന്റെ സമ്മാന വൗച്ചറുകളും സമ്മാനിച്ചു. കേക്ക് ഡെക്കറേഷൻ ജേതാവിന് 25 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറും രണ്ടാം സ്ഥാനത്തിന് 20, മൂന്നാം സ്ഥാനക്കാരന് 10 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറും സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ 150ലധികം കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു