ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ്സിറ്റി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി(CAPSS) വാർഷിക ജനറൽബോഡി യോഗം 27/6/2023 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മംഗഫ് കലാസദൻ ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് ശ്രീ.കിഷോർ രവീന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ശ്രീ.ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ.ബൈജു മുരളി വാർഷിക കണക്കുകളും അവതരിപ്പിച്ചു അംഗീകാരം നേടി. തുടർന്ന് ഭരണിക്കാഴ്ചകൾ 2023ന്റെ റാഫിൾ കൂപ്പൺ വിജയികൾക്കായുള്ള സമ്മാനദാന ചടങ്ങുകളും നടന്നു. അതിനുശേഷം 2023-2024 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ശ്രീ.അനിൽ വള്ളികുന്നത്തിന്റെ നേതൃത്വത്തിൽ നടന്നു.
പ്രസിഡന്റ് ആയി ശ്രീ.പ്രദീപ് പ്രഭാകരൻ, സെക്രട്ടറിയായി ശ്രീ.അനയ് കുമാർ, ട്രഷറർ ആയി ശ്രീ.അജിത് കുമാർ, വൈസ് പ്രസിഡന്റായി ശ്രീ.രാഹുൽ രാജ് , ജോയിന്റ് സെക്രട്ടറിയായി ശ്രീ.സുമേഷ്. എസ്, ജോയിന്റ് ട്രഷറർ ആയി ശ്രീ.ബിജു കെ എസ്, രക്ഷാധികാരികളായി ശ്രീ.അനിൽ വള്ളികുന്നം, ശ്രീ.മുരളീധരൻ,ശ്രീ.അ നൂപ് കുമാർ,ശ്രീ.ജയപാലൻ നായർ. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർസ് ആയി ശ്രീ.സുരേഷ് ബാബു, ശ്രീ.കിഷോർ രവീന്ദ്രൻ പിള്ള, വെൽഫെയർ സെക്രട്ടറിമാരായി ശ്രീ.ആനന്ദ് ഉദയൻ, ശ്രീ.സൈമൺ, കുത്തിയോട്ടം കോഡിനേറ്റേഴ്സ് ആയി ശ്രീ.അജിത് മഹേശ്വരൻ ശ്രീ.കിഷോർ കമാൽ, ഓഡിറ്റേഴ്സ് ആയി ശ്രീ സുരേഷ് ബാബു, ശ്രീ അനൂപ് കുമാർ എന്നിവരെയും യോഗം തെരഞ്ഞെടുക്കുകയുണ്ടായി. 43 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. പ്രസ്തുത ചടങ്ങിൽ ട്രഷറർ ശ്രീ.ബൈജു മുരളി നന്ദി പ്രകാശനം രേഖപ്പെടുത്തി.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു