കുവൈറ്റ് സിറ്റി : കുവൈറ്റിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കും, എന്നാൽ ദൃശ്യപരത കുറവായതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ചൊവ്വാഴ്ച മഴ അവസാനിച്ചതോടെ താപനില വളരെ താഴ്ന്നു,തണുപ്പ് ഏറുന്നതോടെ സീസണൽ രോഗങ്ങളിൽനിന്ന് രക്ഷനേടാൻ പ്രതിരോധവസ്ത്രങ്ങൾ ധരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആസ്ത്മ, ശ്വാസകോശരോഗികൾ പുറത്തിറങ്ങുമ്പോൾ കരുതൽ നടപടികൾ സ്വീകരിക്കണം.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു