Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബായ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പ്രഥമ വാർഷിക മലയാളം പ്രസംഗ മത്സരത്തിന്റെ രണ്ടാം പാദം 2021 മെയ് 21 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.15 മുതൽ വൈകുന്നേരം 5.00 വരെ സൂം പ്ലാറ്റ്ഫോമിൽ ആയിരിക്കും മത്സരം സംഘടിപ്പിക്കുക. പ്രസംഗ മത്സരത്തിൽ ക്ലബ്ബിൽ നിന്നുള്ള പ്രമുഖ പ്രഭാഷകർ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലും നിമിഷ പ്രസംഗ മത്സരത്തിലും പങ്കെടുക്കുന്നു.
കൂടാതെ അന്നേ ദിവസം , “സമഗ്ര വ്യക്തിത്വവികസനത്തിന് പ്രഭാഷണ കലയ്ക്കുള്ള പ്രാധാന്യം” എന്ന വിഷയത്തിൽ
കേരള സർവകലാശാലയിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ബിജു ടെറൻസ് പ്രഭാഷണം നടത്തും .
അമേരിക്കയിലെ ഇൻഗൽവുഡ്ഡ്, കൊളറാഡോ ആസ്ഥാനമായി 1924 മുതൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണൽ, 145 രാജ്യങ്ങളിലെ 16,200 ലധികം ക്ലബ്ബുകളിലായി 3,64,000 അംഗങ്ങളുമായി വിജയകരമായി പ്രവർത്തിക്കുന്നു. വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകളെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രഭാഷകർ, ആശയവിനിമയക്കാർ, നേതാക്കൾ എന്നിവരാകാൻ ഈ സംഘടന സഹായിച്ചു വരുന്നു.
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് (ബി കെ എം ടി സി) കുവൈത്തിലെ ഏക മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബാണ്. ഇത് പൊതു വേദിയിലെ പ്രസംഗത്തിനും, നേതൃത്വ, വ്യക്തിത്വ വികസനത്തിനും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനവും നൽകുന്നു.
ഭവൻസ് കുവൈറ്റ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിൻറെ പ്രസംഗ മത്സരങ്ങൾ കണ്ടാസ്വദിക്കാനും, പ്രഭാഷണ കലയുടെ മർമം മനസ്സിലാക്കാനും, മുഖ്യ പ്രഭാഷകൻ പങ്കുവയ്ക്കുന്ന അറിവിൻ്റെ പ്രകാശം നുകരാനും, നേതൃത്വ നൈപുണ്യം വികസിപ്പിക്കാനും ആയി സഹൃദയരായ എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നു.
പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള സൂം ഐഡി: 869 8367 8747, പാസ്‌കോഡ്: BKMTC
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക :
ശ്രീ മനോജ് മാത്യു, മൊബൈൽ: 66087125 അല്ലെങ്കിൽ ശ്രീ പ്രമുഖ് ബോസ്, മൊബൈൽ: 99024673 .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്