കുവൈത്ത് സിറ്റി: പ്രശസ്ത ഗായകരെ അണിനിരത്തി മീഡിയ ഫാക്ടറി അണിയിച്ചൊരുക്കുന്ന ‘ബദർ അൽ സമ ഗ്രാൻഡ് ഈദിയ 22’ സംഗീത വിരുന്ന് ഇന്ന് വൈകീട്ട് ഏഴുമുതൽ മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും.
വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇശലുകളുടെ പുഞ്ചിരി ചന്തവുമായി പ്രിയ ഗായകൻ അഫ്സൽ, മൈലാഞ്ചി മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുമായി പ്രവാസികളുടെ ഇഷ്ടഗായിക രഹ്മ, ഭാവസാന്ദ്രമായ പ്രണയഗീതങ്ങളിലൂടെ യുവമനസ്സുകളെ കീഴടക്കിയ ഇഷാൻ ദേവ്, മനം മയക്കുന്ന ഖവാലി സംഗീതവുമായി സിയാഹുൽ ഹഖ് എന്നിവരാണ് ഈദിയയിൽ കുവൈത്ത് മലയാളികൾക്കൊപ്പം കൂട്ടു കൂടി പാട്ടുപാടാൻ എത്തുന്നത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്