January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആത്മനിര്‍ഭര്‍ ഭാരത്’: കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ ഉജ്ജ്വല തുടക്കം

കുവൈറ്റ് സിറ്റി : ആത്മനിര്‍ഭര്‍ ഭാരത്’ പരിപാടികൾക്ക് കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ ഉജ്ജ്വല തുടക്കം. ഇന്ത്യൻ
അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്‌ഘാടനത്തോട്
അനുബന്ധിച്ച് കുവൈത്തിലെ വ്യാപാര
രംഗത്തെ പ്രമുഖരും കേന്ദ്ര വാണിജ്യ
മന്ത്രാലയത്തിന്റെ മുതിർന്ന
ഉദ്യോഗസ്ഥരും പങ്കെടുത്ത ഓൺലൈൻ മീറ്റിംഗും സംഘടിപ്പിച്ചിരുന്നു.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള
ഉഭയകക്ഷി ബന്ധത്തിന് ഏറെ പഴക്കമുണ്ട്.പരമ്പരാഗതവും ശക്തവുമായ വ്യാപാരം ഘടകം ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ട്.

കുവൈറ്റിന്റെ മികച്ച വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ ബ്രാൻഡുകൾ പേരു കേട്ടതാണ്. ഇതിന്റെ ഗുണനിലവാരം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതുമാണ്.

വ്യക്തമാക്കി. ഇന്ത്യൻ ബ്രാൻഡുകൾ പേരു കേട്ടതാണ്. ഇതിന്റെ ഗുണനിലവാരം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതുമാണ്.
നിലവിലുള്ള വ്യാപാര ബന്ധങ്ങൾ
ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിനുള്ള പുതിയ മാർഗങ്ങൾ
കണ്ടെത്തുന്നതിനും കൃഷിയിലും
അനുബന്ധ മേഖലകളിലും പ്രത്യേക
പങ്കാളിത്തം ഉറപ്പുവരുത്തന്നതിനുമാണ്
ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും
എല്ലാവരുമായി ചേർന്ന് പ്രവർത്തിക്കാൻ
ആഗ്രഹിക്കുന്നുവെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.

കുവൈറ്റിൽ നിന്ന് ഓൺ കോസ്റ്റ്, ലുലു ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!