ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി സിജിൽ ഖാൻ, ജനറൽ സെക്രെട്ടറിയായി ഹസീബ് പി, ട്രഷററായി അഖീൽ ഇസ്ഹാഖ് എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് സൽമാൻ, ഉസാമ അബ്ദുൽ റസാഖ് എന്നിവരെ വൈസ് പ്രെസിഡന്റുമാരായും ജവാദ് അമീർ, അഷ്ഫാഖ് അഹമ്മദ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
വിവിധ യൂണിറ്റിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധി സഭ അംഗങ്ങൾ സമ്മേളിച്ച് കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും, തുടർന്ന് കേന്ദ്ര കമ്മിറ്റി ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമായിരുന്നു.
മഹനാസ് മുസ്‌തഫ, ബാസിൽ സലിം, ജുമാൻ വാഴക്കാട്, മുഹമ്മദ് യാസിർ, മുഖ്സിത് ടി, റമീസ് എം പി, സിറാജ് അബൂബക്കർ എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ ഐ ജി പ്രെസിഡന്റുമായ പി ടി ശരീഫ്, കെ ഐ ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ നിയന്ത്രിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു