ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ‘അമ്മ കുവൈറ്റ്’ , ‘ അയുദ്ധ് കുവൈറ്റ് ‘ ബാലകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഭൗമ ദിനം ആചരിച്ചു. ഏപ്രില്‍ 22ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രധ്ദേയമായി .
മാതാ അമൃതാനന്ദമയീ ദേവീ മഠത്തില സ്വാമി മോക്ഷാമൃത സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തി.ഇലക്ട്രോണിക് സാധനങ്ങളുടെ പുതിയ മോഡലുകള്‍ വിപണിയിലിറങ്ങുമ്പോള്‍ അത് വാങ്ങികൂട്ടുകയും പഴയത് വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളും യുവജനങ്ങളും ബോധവാന്മാരകണമെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഭൂമിക്കൊരു സംരക്ഷണവലയം എന്നആശയവുമായി ആരമ്യ നിതിന്‍ ചെയ്ത ക്ലേ മോഡലിംഗ് ഏറെ പ്രശംസ പിടിച്ചു പറ്റി.
അക്ഷിത രാജേഷ്,ഹരികൃഷ്ണന് ജയരാജ്, ശ്രീയുക്ത പ്രമോദ്, ഗൗരികൃഷ്ണന്‍, ദുര്ഗാസുരേഷ്, അനന്തകൃഷ്ണന്, ശേഖര്രഞ്ജിത്ത്, ഹൃദിന്‍ കൊറോത്ത, അക്ഷിത് രാജേഷ്, ആദിത്യ അരുണ്‍, ഭദ്ര ഗോപകുമാര്‍ എന്നിവര്‍ ഭൗമദിനം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
അമൃതാംശു, അമൃതപ്രസാദ്, അനിരുദ്ധ്, കൃഷ്ണവ്, ദേവാന്ഗ് കൊറോത്ത്, അശ്വതീകൃഷ്ണന് എന്നിവരുടെ കലാപ്രകടനങ്ങളും അരങ്ങേറി. ഹേമന്ത് ആനന്ദ് പരിപാടികള്‍ നിയന്ത്രിച്ചു. കൃഷിവ് സന്തോഷിന്റെ പ്രാര്‍ത്ഥനാ ഗാനത്തിലൂടെ ആരംഭിച്ച, പരിപാടി അക്ഷിതാ രാജേഷിന്റെ നന്ദിപ്രസംഗത്തിലൂടെ പര്യവസാനിച്ചു
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു