ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ വയനാട് മഹോത്സവം 2023 ന്റെ ഫ്ലെയർ പ്രകാശന കർമ്മം നിർവഹിച്ചു. ജലീബ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ രക്ഷാധികാരി ബാബുജി ബത്തേരി പ്രോഗ്രാം ജനറൽ കൺവീനർ ജിനേഷ് ജോസിന് ഫ്ലെയർ കൈമാറികൊണ്ട് പ്രകാശനം കർമ്മം നിർവഹിച്ചു.2023 നവംബർ 24ന് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഓഡിറ്റോറിയത്തിൽ വെച്ചു പ്രശസ്ത പിന്നണി ഗായകരുടെ സംഗീത നിശയ്ക്കൊപ്പം വൈവിധ്യമാർന്ന കലാപ്രകടനങ്ങളിലൂടെ ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
ഒപ്പം മഹോത്സവം റാഫിൾ കൂപ്പണിന്റ വിതരണോദ്ഘാടനവും നിർവഹിച്ചു റാഫിൾ കൂപ്പൺ കൺവീനർ ഷിബു മാത്യു വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടിക്കു ആദ്യവില്പന നടത്തി വിതരണം ആരംഭിച്ചു. ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജിനേഷ് ജോസ് അ ദ്യക്ഷത വഹിച്ചു സംഘടന ജനറൽ സെക്രട്ടി ജിജിൽ മാത്യു സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് ബ്ലെസൻ സാമുവൽ ആശംസ അറിയിക്കുകയും രക്ഷാധികാരി ബാബുജി ബത്തേരി സന്ദേശം നൽകുകയും ട്രഷർ അജേഷ് സെബാസ്റ്റിൻ നന്ദി പറയുകയും ചെയ്തു.വിവിധ പ്രോഗ്രാം കമ്മിറ്റികളുടെ കൺവീനർമാരും, കമ്മിറ്റി അംഗങ്ങളും, സംഘടന അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം