ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അന്തരിച്ച മുൻമുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ആയ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കുവൈറ്റ് വയനാട് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക് ഇറങ്ങി ദുർബലരിലേക്കും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും വേണ്ടുന്ന സഹായം എത്തിക്കാൻ അതിവേഗം ബഹുദൂരം ചെന്നെത്തിയ ഏവർക്കും സ്വീകാര്യനായ, പച്ചയായ ജീവിതത്തിന് ഉടമയായ നേതാവിന്റെ വിടവാങ്ങൽ ഒരു നാടിൻറെ തേങ്ങലായി മാറിയെന്നും, മുഖ്യമന്ത്രി ആയിരുന്നപ്പോൾ സംഘടന നടത്തിയ ആദ്യ ചാരിറ്റി അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപടിയിൽ വെച്ച് നൽകുവാൻ സാധിച്ചു എന്നുള്ളതും അദ്ദേത്തിന്റെ വേർപാട് ഒരു വേദന ആണെന്നും അനുശോചനത്തിൽ പ്രസിഡന്റ് ബ്ലെസൻ സാമുവൽ അറിയിച്ചു. സെക്രട്ടറി ജിജിൽ മാത്യു, മുൻ വർക്കിങ് പ്രസിഡന്റ് അക്ബർ വയനാട്, മുൻ സെക്രട്ടറി ജസ്റ്റിൻ ജോസ്, ട്രഷറർ അജേഷ് സെബാസ്റ്റിൻ എന്നിവർ അനുശോചനം അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.