ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈറ്റ് സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ക്ഷണം സ്വീകരിച്ച്,ഇടവകയുടെ കൊയ്ത്ത് പെരുന്നാളിന്റെ മുഖ്യാതിഥി ആയി കുവൈറ്റിലേക്ക് കടന്നു വന്ന കൽക്കട്ട ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ: അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്തയ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ വച്ച് ഊഷ്മളമായി വരവേല്പ് നല്കി.
പഴയപള്ളി ഇടവക വികാരി റവ.ഫാ.എബ്രഹാം പി.ജെ, സഹോദര ഇടവക വൈദികരായ റവ.ഫാ.ലിജു കെ. പൊന്നച്ചൻ, റവ.ഫാ.ഡോ.ബിജു പാറയ്ക്കൽ,റവ.ഫാ.മാത്യു എം മാത്യു,റവ.ഫാ.ജോൺ ജേക്കബ്,റവ.ഫാ.സോളു കോശി,സഭാ മാനേജിംഗ് കമ്മറ്റി അംഗം ഷാജി ഇലഞ്ഞിക്കൽ,സഭാ മാനേജിംഗ് കമ്മറ്റി അംഗവും,ഇടവക ട്രസ്റ്റിയുമായ പോൾ വർഗീസ് (സോജി),ഇടവക സെക്രട്ടറി വിനോദ് ഇ വർഗീസ്,സാന്തോം ഫെസ്റ്റ് ജനറൽ കൺവീനർ ഡാനിയേൽ കെ ഡാനിയേൽ,ഭദ്രാസന കൗൺസിൽ പ്രതിനിഥികൾ,സഹോദര ഇടവക ഭാരവാഹികൾ,ഭരണ സമിതി അംഗങ്ങൾ,വിശ്വാസ സമൂഹവും ചേർന്ന് ഹാരാർപ്പണം നല്കി സ്വീകരിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.