ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു പ്രാധാന്യം നൽകികൊണ്ട് തനിമ കുവൈത്ത് “വേനൽത്തനിമ 2024” ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. സർവ്വൈവൽ ലീഡർഷിപ്പ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ 3 ദിവസത്തെ സ്റ്റേ-ക്യാമ്പിൽ 4 ആം ക്ലാസ് മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന 150ഓളം കുട്ടികൾ പങ്കെടുത്തു. വേനൽത്തനിമ കൺവീനർ ഷാമോൻ ജേക്കബ്, ജോയിന്റ് കൺവീനർമാരായ മേരി ജോൺ, ജേക്കബ് മാത്യു, ക്യാമ്പ് ഡയറക്ടർ ബാബുജി ബത്തേരി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ നേതൃത്വം നൽകിയ സമാപനസമ്മേളനത്തിന് കാൽവിൻ തോമസ് സ്വാഗതവും ജോൺ ജോളി അധ്യക്ഷപ്രസംഗവും നടത്തി. ബ്രിയാന്നാ തോമസ് ഉത്ഘാടനപ്രസംഗ ശേഷം സിറ്റി ഗ്രൂപ്പ് കമ്പനി സിഇഓ ഓഡോ. ധീരജ് ഭരത്വാജ് മുഖ്യ പ്രഭാഷണം നടത്തി. ഗോ-സ്കോർ ലേർണിങ് സിഇഓ അമൽ ഹരിദാസ് കുട്ടികൾക്കുള്ള സന്ദേശം കൈമാറി. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ബെസ്റ്റ് ഗ്രൂപ്പികൾക്കുള്ള സമ്മാനം സബ് ജൂനിയർ വിഭാഗത്തിൽ നിന്നും ഗെയിംസ് ഗ്രൂപ്പും ജൂനിയർ വിഭാഗത്തിൽ നിന്നും ആവേശം ഗ്രൂപ്പും സീനിയർ വിഭാഗത്തിൽ നിന്നും ജംഗിൾ ബുക്ക് ഗ്രൂപ്പും സ്വന്തമാക്കി. ഫ്രൂട്ട്സ് ഗ്രൂപ്പ് ഓവർ ഓൾ ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളിൽ നിന്നും അലൻ ഷാ ജേക്കബും പെൺകുട്ടികളിൽ നിന്നും ഷെസാ ഫർഹീനും ജൂനിയർ വിഭാഗം ആൺകുട്ടികളിൽ നിന്നും ഇവാൻ ജേക്കബും പെൺകുട്ടികളിൽ നിന്നും മാളവിക ഷൈജുവും സീനിയർ വിഭാഗം ആൺകുട്ടികളിൽ നിന്നും ജെസ്വിൻ ജോഷിയും പെൺകുട്ടികളിൽ നിന്നും തെരേസ അന്നു തോമസും ബെസ്റ്റ് ക്യാമ്പയർക്കുള്ള ട്രോഫിയും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഗിഫ്റ്റ് വൗച്ചറും കരസ്ഥമാക്കി.
ആൻഡ്രിയ ഷേർളി ഡിക്രൂസ് ക്യാമ്പ് ഐക്കണുള്ള ട്രോഫിയും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കി. സമാപന സമ്മേളനം എയ്ഞ്ചലിൻ ഷാ ജേക്കബ്, ഡെൻസൽ ഡോമിനിക് കോർഡിനേറ്റ് ചെയ്തു. തനിമ ഹാർഡ്കോർ അംഗങ്ങൾ വേനൽത്തനിമയുടെ വിവിധ കമ്മറ്റികൾ ഏകോപിപ്പിച്ചുസമാപന സമ്മേളനത്തിന് ലിഡിയ ആൻ ഷിജു നന്ദി അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.