ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന വനിതാ കൂട്ടായ്മയായ വനിതാവേദി കുവൈറ്റ് വനിതാദിനാഘോഷവും ” കൗമാര സമസ്യകൾ” കുവൈറ്റിലെ കൗമാര പ്രായക്കാരായ കുട്ടികൾക്കുള്ള എന്ന വിഷയത്തെ ആസ്പദമാക്കി കൗൺസിലിങ്ങും സംഘടിപ്പിച്ചു
അബ്ബാസിയ കലസെന്ററിൽ വനിതാവേദി കുവൈറ്റ് അംഗങ്ങളുടെ അവതരണ ഗാനത്തോട് കൂടി ആരംഭിച്ച പരിപാടി കലാകുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉത്ഘാടനം ചെയ്തു. കുട്ടികളുടെ കൗൺസിലിങ് നയിച്ച ഡോ.ജിജിൻ രാജൻ മുഖ്യാഥിതി ആയിരുന്നു.വനിതാവേദി കുവൈറ്റ് പ്രസിഡന്റ് അമീന അജ്നാസ് അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ആശബാലകൃഷ്ണൻ സ്വാഗതവും ഷംല ബിജു വനിതദിനസന്ദേശവും അവതരിപ്പിച്ചു.
വനിതാവേദി കുവൈറ്റിന്റെ മുഖമാസികയായ ജ്വാല മാഗസിന്റെ പ്രകാശനം വനിതാവേദികുവൈറ്റ് അഡ്വൈസറി ബോർഡ് അംഗം ടി. വി ഹിക്മത് നിർവഹിച്ചു.കെ സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധപ്രസ്താവനക്കെതിരെ കേന്ദ്രകമ്മിറ്റി അംഗം രമ അജിത് പ്രതിഷേധകുറിപ്പ് അവതരിപ്പിച്ചു.
ഫോക് വനിതാവേദി ജനറൽ കൺവീനർ കവിത പ്രണീഷ്,പല്പക് ബാലവേദി ജനറൽ കൺവീനർ ശ്രുതി ഹരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന വിദ്യാർഥികൾ, പ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന വനിതാവേദി കുവൈറ്റ് അംഗങ്ങൾ എന്നിവർക്കുള്ള മെമെന്റൊയും അതിഥികൾക്കുള്ള സ്നേഹോപഹാരവും വനിതാവേദി കുവൈറ്റ് ഭാരവാഹികളും കേന്ദ്രകമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി. വനിതാവേദി കുവൈറ്റ് ട്രെഷറർ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി റോബർട്ട്, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുഷാര അരവിന്ദൻ അവതാരകയായി പ്രവർത്തിച്ചു. പ്രോഗ്രാം കൺവീനർ സുനിത സോമരാജ് നന്ദി രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.