January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തനിമ കുവൈറ്റ് ഉല്ലാസത്തനിമ 2023 സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കലാസംസാകാരിക സമൂഹിക വിഷയങ്ങളിലെ അനിഷേദ്ധ്യ സാനിദ്ധ്യമായ തനിമ കുവൈറ്റ് അംഗങ്ങളെയും മാക്ബത്ത്‌ നാടകത്തിന്റെ അണിയറപ്രവർത്തകരെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ കബദിൽ ദ്വിദിന പിക്നിക്‌ “ഉല്ലാസത്തനിമ2023” സംഘടിപ്പിച്ചു.

ഉല്ലാസത്തനിമ കൺവീനർ ജിനു അബ്രഹാം, സംഗീത്‌ സോമനാഥ്‌, അഷറഫ്‌ ചൂരൂട്ട്‌ എന്നിവർ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി. ജെന. കൺവീനർ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്റ്‌ കൺവീനർ ), ജേക്കബ്‌ വർഗ്ഗീസ്‌‌  (നാടകത്തനിമ‌ കൺവീനർ) എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊണ്ട്‌ ഹൃദ്യമായ രണ്ട്ദിനങ്ങൾ, നാടകത്തനിമ വിജയകരമായ്‌ സംഘടിപ്പിച്ച “മാക്ബത്ത്” ‌ നാടകത്തിലെ അണിയറപ്രവർത്തകർക്ക്‌ ആദരവും നൽകി,  ജോലിത്തിരക്കിന്റെ സമ്മർദ്ധങ്ങൾ ഒഴിഞ്ഞ്‌ കൊണ്ട്‌ അംഗങ്ങൾക്ക്‌ ആശ്വാസകരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നായ്‌ മാറി എന്ന് ബാബുജി അറിയിച്ചു. ‌

മാക്ബത്ത്‌ നാടകം വിജയകമാക്കാൻ വിവിധ മേഖലകളിൽ അഹോരാത്രം പ്രയത്നിച്ചവരെ യോഗം അനുമോദിച്ചു. മാക്ബത്ത്‌ നാടകം യാഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച സംവിധായകൻ ബാബുജി ബത്തേരി, രംഗപടം ഒരുക്കിയ ആർട്ടിസ്റ്റ്‌ സുജാതൻ മാസ്റ്റർ, നാട്ടിൽ നിന്നും വന്ന സ്ഥാപകാംഗവും ഹാർഡ്‌കോർ മെംബറും ആയ രഘുനാഥൻ നായർ എന്നിവർക്ക്‌ തനിമ ആദരവ്‌ നൽകി അഭിനന്ദിച്ചു.തനിമയുടെ വിവിധ തുടർപരിപാടികളുടെ ആസ്സൂത്രണയോഗങ്ങളും സംഘടിപ്പിച്ചു.

പ്രൊഗ്രാം കൺവീനർ ജിനു അബ്രഹാം‌ പൊതുവിൽ കുവൈത്തിലെയും നാട്ടിലെയും കലാകായിക സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസതലങ്ങളിൽ വ്യത്യസ്തമായും സുതാര്യമായും മാതൃകാപരമായും ഇടപെടുന്നതിൽ തനിമ കുവൈറ്റിൻ്റെ പ്രതിബദ്ധത അറിയിക്കുകയും മുൻകാലങ്ങളിൽ എന്ന പോലെ സേവനസന്നദ്ധത അറിയിക്കുകയും ചെയ്തു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!