November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (TRASSK)ഓണാഘോഷം പൊന്നോണം 2k24 സംഘടിപ്പിച്ചു.

തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (TRASSK)ഓണാഘോഷം ‘ പൊന്നോണം 2k24 ‘ സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ സാംസ്‌കാരിക സമ്മേളനം ട്രാസ്ക് പ്രസിഡന്റ്‌ ബിജു കടവി ഉദ്‌ഘാടനം നിർവഹിച്ചു.


പ്രോഗ്രാം കൺവീനർ സിജു. എം.എൽ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ശ്രീ.ബേസിൽ വർക്കി (റിലേഷൻഷിപ്പ് മാനേജർ അൽ മുല്ല എക്സ്ചേഞ്ച്), വിനോദ് കുമാർ (ജോയ് ആലുക്കാസ് റീജണൽ ഹെഡ്) ട്രാസ്ക് ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ , വനിതവേദി ജനറൽ കൺവീർ ജെസ്‌നി ഷമീർ , വൈസ് പ്രസിഡന്റ്‌ ജഗദാംബരൻ, കളിക്കളം കോർഡിനേറ്റർ അനഘ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.ആർട്‌സ് കൺവീനർ ബിജു സി.ഡി , സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ , മീഡിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ വനിതാവേദി സെക്രട്ടറി ഷാന ഷിജു , ജോയിൻറ് സെക്രട്ടറി സകീന അഷ്‌റഫ്‌ ,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ട്രാസ്ക് സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ മുതിർന്നവരിൽ മെഹബുള്ള അബുഹലീഫ ഏരിയ ഒന്നാം സമ്മാനവും, പായസ പാചക മത്സരത്തിൽ ദൃശ്യ പ്രസാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നാട്ടിൽ നിന്നും അതിഥിയായി എത്തിയ പാചകത്തിൽ നൈപുണ്യമുള്ള ശ്രീ. രാജേഷ് എടതിരിഞ്ഞിയും അസോസിയേഷൻഅംഗങ്ങളും ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ ഓണ സദ്യ ഗൃഹാതുരത്വമുണർത്തുന്ന ഒന്നായിരുന്നു എന്ന് ഓണസദ്യയിൽ പങ്കാളികളായ ആയിരത്തിൽ പരം ആളുകൾ അഭിപ്രായം പങ്കുവെച്ചു.

ട്രാസ്ക് വനിതാവേദി ഒരുക്കിയ പൂക്കളവും ആകർഷണമായിരുന്നു.

ട്രാസ്കിന്റെ 8 ഏരിയയയിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഓണപാട്ട്, മറ്റു കലാ പരിപാടികൾ മികച്ച നിലവാരം പുലർത്തുകയും, കുവൈറ്റിലെ പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേളയും ഒന്നിനൊന്ന് മികവ് പുലർത്തി. ഓണപരിപാടിയിൽ കുവൈറ്റിലെ വിവിധ മാധ്യമ പ്രതിനിധികൾ പങ്കെടുത്തു.

error: Content is protected !!