ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രസംഗ മത്സരം ‘ സർഗ്ഗസായാഹ്നം’ ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും.
അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകിട്ട് 5 മണിമുതൽ ആയിരിക്കും മത്സരം. സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഡിടിഎം മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒൻപത് പേർ ആയിരിക്കും പ്രസംഗം മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവരെ സാക്ഷ്യപത്രവും ട്രോഫിയും നൽകിയും മറ്റ് മത്സരാർത്ഥികൾക്ക് സാക്ഷ്യപത്രവും നൽകി ആദരിക്കുന്നതാണ്.
അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് .
വിശദ വിവരങ്ങൾക്കും ക്ലബിനെക്കുറിച്ച് കൂടുതലറിയാനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക – 97671194, 67611674.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.