Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം ഒക്ടോബർ 30ന് നടക്കും. ക്ലബ്ബ് പ്രസിഡൻറ് ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ഡോ: ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരിക്കും.
‘എൻറെ കേരളം’ എന്ന മുഖ്യ ചിന്താ വിഷയത്തിൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗത്തിൽ കുവൈറ്റിലും കേരളത്തിൽ നിന്നുമുള്ള വിശിഷ്ടാതിഥികൾ സന്നിഹിതരായിരിക്കും.
ആശയവിനിമയം, നേതൃപാടവം, പ്രസംഗകല തുടങ്ങിയ പാഠ്യ പദ്ധതികളുമായി അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണൽ പ്രസ്ഥാനത്തിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവന്സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്.
കേരള പിറവി ആഘോഷത്തിൽ പങ്കെടുക്കുവാനും ക്ലബ്ബിൽ അംഗത്വം എടുക്കുവാനും താല്പര്യമുള്ളവർ ബന്ധപ്പെടുക.
ഷീബ പ്രമുഖ് (9672 2173)
പ്രതിഭാ ഷിബു ( 9668 2853)
ജോൺ മാത്യു പാറപ്പുറത്ത് ( 9910 9344)
മീറ്റിങ്ങ് ഐഡി – 820 3241 9697
പാസ് കോഡ് – KERALAM
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.