ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫ്‌ളയർ ഫാ: ഫെനോ എം തോമസ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റൈജു അരീക്കര, ബൈജു ജോസ്,റെജി കോരുത്, ഷിജു ഓതറ, അലക്സ് കാറ്റോട്,ശിവകുമാർ തിരുവല്ല,ടിൻസി മേപ്രാൽ, ,എന്നിവർ പ്രസംഗിച്ചു. സുജൻ ഇടപ്രാൽ,മഹേഷ് ഗോപാലകൃഷ്ണൻ,സുരേഷ് വർഗീസ്,ജിബു ഇട്ടി, ,ഷാജി തിരുവല്ല എന്നിവർ നേതൃത്വം നൽകി, ജൂൺ 19 ന് തിരുവല്ലയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തും നിർധന രോഗികൾക്ക് ഡയാലിസിസ്, തിരുവല്ല ഗവ. ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വീൽ ചെയർ തുടങ്ങിയ വിവിധ പദ്ധതികൾ ആദ്യ ഘട്ടങ്ങളിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.