ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷന്റെ കുവൈറ്റിലെ ഓണഘോഷം പ്രസിഡന്റ് റെജി കോരുതിന്റെ അദ്ധ്യക്ഷതയിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഡ്വ: പി.ജോൺ തോമസ് ഉത്‌ഘാടനം ചെയ്‌തു. മലയാള സിനിമയിലെ (2018) നവാഗത പ്രതിഭ, മാസ്റ്റർ പ്രണവ് ബിനുവിനു ഉപഹാരം നൽകി ആദരിച്ചു. രക്ഷാധികാരി കെ.എസ്. വർഗീസ്, ഫാദർ ലിജോ ജോസഫ് പട്ടുകലായിൽ,ഫാദർ കെ. സി. ചാക്കോ, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റൈജു അരീക്കര എന്നിവർ പ്രസംഗിച്ചു.
വിശിഷ്ടാതിഥികളെ, കേരളത്തിന്റെ തനത് കലാരൂപങ്ങളായ മാവേലിയുടെയും, ചെണ്ടമേളത്തിന്റെ താളലയ അകമ്പടിയിൽ ഭംഗിയോടെ എതിരേറ്റു. അബ്ബാസിയ, ആർട്ട് ഗാലറി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സമ്മേളനത്തിൽ, പ്രേത്യേക ക്ഷണിതാക്കൾ ആയ, ഫിൻലാൻഡ് സ്വദേശി ദമ്പതികൾ ജുസ്സി പിന്നി കെംമ്പാനി, റജയ് പീന്നി കെംമ്പാനി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയം ആയി.
ഇന്ത്യയുടെ ചന്ദ്രയാൻ ദൈത്യത്തെയും, ഭാരത സംസ്കാരത്തിനെയും , മലയാളികൾ ഓണം കാർഷിക ഉത്സവമായി ആഘോഷിക്കുന്നതിന്റെ പ്രെത്യേയകതയും അവർ തങ്ങളുടെ പ്രസംഗത്തിൽ എടുത്തു പറഞ്ഞത് കരഘോഷത്തോട് കൂടെ ആണ് സദസ് എതിരേറ്റത്. കുട്ടികളുടെ വിവിധ കലാപരിപാടികൾ, വള്ളപ്പാട്ട്,ഗാനമേള, ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. പ്രോഗ്രാം കൺവീനർ ഷിജു ഓതറ, ജനറൽ കോർഡിനേറ്റർ ക്രിസ്റ്റി അലക്സാണ്ടർ, അലക്സ് കറ്റോട്, ശിവകുമാർ, ടിൻസി മേപ്രാൽ, പ്രദീപ് ജോസഫ്,ബൈജു ജോസ്, സജി പൊടിയാടി,റെജി ചാണ്ടി,ഷിന്റു അരുൺ, അക്സ മേരി സജി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.