ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രസിഡന്റ് റെജി കൊരുത്തിന്റെ അധ്യക്ഷതയിൽ രക്ഷധികാരി കെ എസ് വറുഗീസ് ഉദ്ഘാടനം ചെയ്തു, ഗാന്ധിയുടെ ജീവിത ശൈലിയും പ്രവർത്തനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബൈജു ജോസ് ക്ലാസ്സ് എടുത്തു.വൈസ് പ്രസിഡന്റ് പ്രദീപ് ജോസഫ്,ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റൈജു അരീക്കര, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള എന്നിവർ പ്രസംഗിച്ചു. റെജി ചാണ്ടി, എബി തോമസ്, സജി പൊടിയാടി,ഷെബി കുറുപ്പൻപറമ്പിൽ,ജിജി നൈനാൻ എന്നിവർ വിവിധ പരിപാടികൾക്ക്
നേത്രത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിയ്ക്ക് മാറ്റുകൂട്ടി .
തിരുവല്ല പ്രവാസി അസോസിയേഷൻ ഗാന്ധിജയന്തി ആചരിച്ചു

More Stories
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്
സഞ്ചാരി കുവൈറ്റ് യൂണിറ്റിന്റെ മെമ്പറും അഡ്മിൻസ് പാനൽ അംഗവുമായ സിജോ ജോൺ ഇലഞ്ഞിക്കു യാത്രയയപ്പ് നൽകി