ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിൻ്റെ ഹാർഡ്കോർ അംഗവും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന രാജു സഖറിയാസിന്റെ നിര്യാണം കുവൈത്ത് പ്രവാസികളും പ്രവർത്തനമേഖലയിലും വലിയ നഷ്ടമാണെന്ന് തനിമ കുവൈറ്റ്.
കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക കലാ-കായിക മേഖലയില്‍ കാല്‍നൂറ്റാണ്ട് കാലത്ത് സജീവമായിരുന്നു രാജു സഖറിയാസ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( IOC) ജില്ലാ അസോസിയേഷനുകളുടെ കൂട്ടാഴ്മ’കുട'(സെക്രട്ടറി), തനിമ(ഹാര്‍ഡ്കോര്‍ അംഗം),BGFI ബോർഡ് ഓഫ് ഡയറക്ടർ, കോട്ടയം അസോസിയേഷന്‍, കുറവലങ്ങാട് ദേവമാതാ കോളേജ്, പാല സെന്റ് തോമസ് കോളേജ് അലുമിനി തുടങ്ങി നിരവധി അസോസിയേഷനുകളില്‍ സംഘടനപരമായ നേതൃത്വം വഹിച്ചിരുന്നു രാജു സഖറിയ.
കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പരേതനായ സഖറിയാസിന്റെ മകനാണ്.
അഖില കേരള ബാലജനസംഖ്യത്തിലൂടെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പിന്നീട്,ഇന്ത്യന്‍ യൂത്ത് അസോസിയേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
മണിമല സ്വദേശിയായ രാജു യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന്, നൈജീരിയായില്‍ അധ്യാപകനായും ഏതാനും വര്‍ഷം ജോലി നോക്കി.അതിന്ശേഷം കുവൈത്തിലെത്തിയ രാജു
IKEA, അറബി എന്റെര്‍ടെക് തുടങ്ങിയ കമ്പിനികളിലും ജോലി ചെയ്തിട്ടുണ്ട്.
അഞ്ച് വര്‍ഷം മുമ്പാണ് കുവൈത്തില്‍ നിന്ന് കുടംബസമ്മേതം തിരികെ നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: ത്യേസ്യാമ്മ, രാജു(തങ്കമ്മ) (മുന്‍ അധ്യാപിക-ഇന്ത്യന്‍ പബ്ളിക് സ്‌കൂള്‍ -സാല്‍മിയ), മകന്‍: രഞ്ജിത്ത്, മകള്‍: രശ്മി, മണിമല പനന്തോട്ടം (കൈരേട്ട്) കുംബാംഗമായ രാജു, ഇപ്പോള്‍ കോട്ടയം കളത്തിപടിയിലാണ്താമസം. സംസ്കാര ശുശ്രൂഷകൾ, ഏപ്രിൽ 16 ചൊവ്വാഴ്ച, ജന്മദേശമായ മണിമലയിൽ വച്ച് നടക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.