ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ തനിമ കുവൈത്ത് കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു. മാളവിക വിജേഷിന്റെ ഓണപ്പാട്ടുമായി ആരംഭിച്ച്, പ്രോഗ്രാം കൺവീനർ ബിനോയ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പെൺതനിമ കൺവീനർ ഉഷാ ദിലീപ് സ്വാഗതവും ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖപ്രസംഗവും നടത്തി. യുഎൽസി കമ്പനി മാനേജിംഗ് ഡയരക്ടർ മധു ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
തനിമയുടെ സീനിയർ ഹാർകോർ അംഗവുംമുൻ ജെനറൽ കൺവീനറുമായ ബാബുജി ബത്തേരി ഓണസന്ദേശം കൈമാറി. ആശ്രയതനിമ കൺവീനർ ജേകബ് വർഗ്ഗീസ് ഓണാശംസകൾ നേർന്നു. കുട്ടിത്തനിമ അംഗങ്ങളുടെ ഗാനനൃത്തങ്ങളും തനിമ ഹാർഡ്‌കോർ അംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറി. യുകെയിലേക്ക് പ്രവാസജീവിതം മാറിയ മജു കരിപ്പാൾ ഓണപരിപാടിക്ക് പങ്കെടുക്കാൻ എത്തിയത് അംഗങ്ങൾക്ക് ഉണർവ്വേകിയ ഒന്നായിരുന്നു.
തനിമ കുവൈറ്റിന്റെ ഓണത്തനിമയും 17ആം വടംവലി മാമാങ്കവും ഒക്ടോബർ 27നു അബ്ബാസിയ കുവൈത്ത് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന വിവരം നന്ദി പ്രസംഗത്തിൽ വിജേഷ് വേലായുധൻ ഓർമ്മിപ്പിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.