കൊച്ചി: കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി കർശനമായ ശിക്ഷ നൽകണം എന്ന് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യസംസ്ഥാനകമ്മിറ്റി .പ്രസ്തുത കോളേജിൽ ആന്റി റാഗിങ് സ്‌ക്വാഡ് സുതാര്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം.കേരളത്തിലെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നഴ്സിംഗ് കൗൺസിൽ നിഷ്കർഷിക്കുന്ന അധ്യാപക വിദ്യാർത്ഥി അനുപാതം 1:10 പാലിച്ചു കൊണ്ട് അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പലതവണ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിന് പരാതി നല്കിയിട്ടുള്ളതാണ് .എന്നാൽ അധ്യാപകരെ കൃത്യമായി നിയമിക്കാതെ സീറ്റ് വർദ്ധനവ് നടത്തി കൊണ്ടിരിക്കുകയാണ് . കൃത്യമായ അധ്യാപക വിദ്യാർത്ഥി അനുപാതം പാലിക്കുകയായിരുന്നെങ്കിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കുമായിരുന്നു .സർക്കാർ,പ്രൈവറ്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലുകളിൽ 24 മണിക്കൂർ സെക്യൂരിറ്റി ,ഹൗസ് കീപ്പർ എന്നിവരുടെ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം . പ്രസ്തുത കോളേജിൽ കൃത്യമായ ഹൗസ് കീപ്പർ ,സെക്യൂരിറ്റി സംവിധാനങ്ങൾ ഇല്ലായിരുന്നു എന്നാണ് പത്ര മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത് . കേരളാ നഴ്സസ്& മിഡ്‌വൈവ്സ് കൗൺസിൽ കേരളാ ആരോഗ്യ സർവ്വകലാശാല എന്നീ ബോഡികൾ കോളേജുകളിൽ ഓരോ വർഷവും പരിശോധന നടത്തുമ്പോൾ കൃത്യമായ ജീവനക്കാരെ ഹോസ്റ്റലിൽ നിയമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് .എന്നാൽ നഴ്സിംഗ് കൗൺസിൽ ,കേരളാ ആരോഗ്യ സർവ്വകലാശാല എന്നിവരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തത്ഖേദകരമാണ്.
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നല്കാൻനഴ്സിംഗ് വിദ്യാർത്ഥികളുടെ പ്രൊഫഷണൽ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .കേരളത്തിലെ ഏതെങ്കിലും നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപങ്ങളിൽ റാഗിങ്ങ് മറ്റു മാനസിക ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾ അനുഭവിക്കുന്നുണ്ടെങ്കിൽ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെട്ടാൽ അടിയന്തിര സഹായം ലഭ്യമാക്കുന്നതാണ്
More Stories
ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
സാരഥി കുവൈറ്റ് കേന്ദ്ര വനിതാ വേദി വനിതാദിനം സംഘടിപ്പിച്ചു
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു