ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നോണം 2023 സംഘടിപ്പിച്ചു . സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച വൈകിട്ട് സെൻറ് സ്റ്റീഫൻസ് ഹാളിൽ വെച്ച് നടത്തപ്പെട്ട പൊന്നോണം 2023 ന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു. ഇടവക വികാരി ഫാ : ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസ്ഥാനം വൈസ് പ്രസിഡണ്ട് അനിൽ ഏബ്രഹാം സ്വാഗതവും പൊന്നോണം 23 ജനറൽ കൺവീനർ അനുപ് ഡാനിയേൽ നന്ദിയും അറിയിച്ചു.
ഫാ : ഗീവർഗീസ് ജോൺ മണത്തറ ,ഇടവക ട്രസ്റ്റി ജെയിംസ് ജോർജ്, ഭദ്രാസന കൗൺസിൽ അംഗം ഷാജി വർഗീസ്, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം ദീപ് ജോൺ, സോണൽ സെക്രട്ടറി ശ്രീ സോജി വറുഗീസ് , ട്രഷറർ ഫെലിക്സ് മാമച്ചൻ, ജോയിൻ്റ് സെക്രട്ടറി അനി ബിനു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഇടവകയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അരങ്ങേറിയ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. ഓണസദ്യയോടെയാണ് പരിപാടികൾ അവസാനിച്ചത്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.