ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പരിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമത്തിൽ കുവൈറ്റിൽ സ്ഥാപിതമായ ഏക ദേവാലയമായ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഈ വർഷത്തെ ഓർമ്മപെരുന്നാളിന് കൊടിയേറി.
ജനുവരി 6 ആം തീയതി വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ജോൺ ജേക്കബ് ആണ് കൊടിയേറ്റ് നടത്തിയത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളിൽ
വചനശുശ്രൂഷയ്ക്ക് പ്രശസ്ത കൺവെൻഷൻ പ്രസംഗകൻ ഫാ. ടൈറ്റസ് ജോൺ തലവൂർ നേതൃത്വം നൽകും.
ജനുവരി 13 ന് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടക്കും. ജനുവരി 14 ശനിയാഴ്ച വി . കുർബ്ബാനയ്ക്ക് ശേഷം കൊടിയിറക്ക് നടക്കുന്നതോടെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ. ഫാ. ജോൺ ജേക്കബിനോടൊപ്പം ഇടവക ഭരണസമിതി നേതൃത്വം നൽകുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.